Wednesday, 29 June 2016

ലോക ലഹരി വിരുദ്ധ ദിനം

         ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുത്തിലോട്ട് എ യു പി സ്കൂളിലെ കുട്ടികള്‍ സ്വയം തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമായി ബോധവല്‍ക്കരണ റാലിയില്‍..........

Saturday, 18 June 2016

മണ്ണില്‍ പൊന്നു വിളയിക്കാം

               ഏഴാം തരം അടിസ്ഥാന ശാസ്ത്രത്തിലെ "മണ്ണില്‍ പൊന്നു വിളയിക്കാം" എന്ന പഠഭാഗവുമായി ബന്ധപ്പട്ട് ബഡ്ഡിങ്,ഗ്രാഫ്റ്റിങ്,ലെയറിങ് എന്നിവയില്‍  കുട്ടികള്‍ പരിശീലിക്കുന്നു.

Thursday, 16 June 2016

സ്മൃതി വനം

 

 പിലിക്കോട് ഗ്രാമ പഞ്ചായത്ത് "സ്മൃതി വനം "പദ്ധതിയുടെ ഭാഗമായി വിദ്യാലയ മുറ്റത്ത് തൈ നട്ടുകൊണ്ട് പത്താം വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി ടി ഗീത ഉദ്ഘാടനം ചെയ്യുന്നു.

 






കൃഷിവകുപ്പ് നല്‍കുന്ന മരത്തൈ "തണലിനായൊരു മരം" പദ്ധതിയില്‍ കുട്ടികള്‍ക്കുള്ള മരത്തൈ വാര്‍ഡ് മെമ്പര്‍ ഒന്നാം തരത്തിലെ കുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.


Monday, 6 June 2016

സ്കൂള്‍ പ്രവേശനോത്സവം

ആശ്വാസത്തോടെ,അഭിമാനത്തോടെ,ആഹ്ളാദപൂര്‍വം പുതുവര്‍ഷത്തിലേക്ക്   

             കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒന്നാം തരത്തില്‍ പ്രവേശിച്ച കുട്ടികളുടെ എണ്ണക്കുറവ് ഏല്പിച്ചമങ്ങലിന് ആശ്വാസമായി 11 പേര്‍ ഈ വര്‍ഷം നവാഗതരായതിന്റെ ആശ്വാസത്തോടെയായി ജൂണ്‍ 1 ന്റെ ദിനം.പൂത്തനുടുപ്പും വര്‍ണ്ണഭംഗിയുള്ള തൊപ്പിയും,ബലൂണുകളും,റിബ്ബണുകളും അണിഞ്ഞ് ഒരുങ്ങി നിന്ന പുതുക്കക്കാരെ വരവേല്‍ക്കാനായി തലേന്നാള്‍ തന്നെ വിദ്യാലയം തയ്യാറെടുത്തിരുന്നു.മുതിര്‍ന്ന കുട്ടികളുടെ അകമ്പടിയോടെ മുന്നില്‍ നടന്ന പുതിയ കുട്ടികള്‍ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ലഡുവും സ്വാഗതഗാനവുമായി മറ്റുള്ളവര്‍ ഗെയിറ്റിനരികെ നിരന്നു.

പൊതുയോഗത്തില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ ബി ലക്ഷ്മി സ്വാഗതമോതി.പി ടി എ പ്രസിഡണ്ട് ശ്രീ ടി വി രാജന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ടി ടി ഗീത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പുതുതായി പ്രവേശിച്ചവര്‍ ഓരോരുത്തരായി അക്ഷരത്തിരി തെളിയിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ടി പി രാഘവന്‍ ആശംസ നേര്‍ന്നു.പി ടി എ വക ഉപകരണങ്ങള്‍ വിതരണം ചെയ്തു.യുവശക്തി ക്ളബ്ബ് പ്രവര്‍ത്തകര്‍ ബേഗും കിറ്റും നല്കി. എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് നേടിയ കുട്ടിക്ക് ഉപഹാരം നല്കി .ശ്രീമതി കെ എന്‍ ചിത്ര കൃതജ്ഞത രേഖപ്പെടുത്തി.വിഭവസമൃദ്ധമായ സദ്യയോടെ പ്രവേശനോത്സവം സമാപിച്ചു

                     ഇനി മികവിലേക്കുള്ള വഴിയിലൂടെ നൂതന അധ്യയനവര്‍ഷ പ്രവര്‍ത്തനങ്ങളിലേക്ക്.........

Wednesday, 10 February 2016

skit

THE SKIT,'Clever Carla' presented by 6th standard students

മെട്രിക്ക് മേള

മെട്രിക്ക് മേളയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുമായി