Friday, 20 January 2017

 ഒന്നാം സ്ഥാനം



എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ഊര്‍ജോത്സവത്തില്‍ ജില്ലാതല പ്രോജക്ട് അവതരണത്തിന് ഒന്നാം സ്ഥാനം  പുത്തിലോട്ട് എ യു പി സ്കൂള്‍ കുട്ടികളായ സി വി മേഘനയും ടി ആതിരയും കരസ്തമാക്കി.

Saturday, 27 August 2016

വിഷമില്ലാത്ത പച്ചക്കറി



 വിളവെടുപ്പ്
കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പുത്തിലോട്ട് എ .യു പി സ്കൂളില്‍ കൃഷി ചെയ്ത പയറു കൃഷിയുടെ ആദ്യ വിളവെടുപ്പ്.

Friday, 26 August 2016



 സംസ്കൃതം രാമായണം കഥാകഥനം ചെറുവത്തൂര്‍സബ് ജില്ല തല മത്സരത്തില്‍ രണ്ടാം സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേവ പി എസ് നേടി.
 സംസ്കൃതം രാമായണം ക്വിസ് ചെറുവത്തൂര്‍സബ് ജില്ല തല മത്സരത്തില്‍ രണ്ടാം സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ രേവ പി എസ് ,അനവധ്യ എം എന്നിവര്‍ക്ക്.
സംസ്കൃതം രാമായണം ക്വിസ്   ജില്ല തല മത്സരത്തില്‍ രണ്ടാം സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ രേവ പി എസ് ,അനവധ്യ എം എന്നിവര്‍ക്ക്.

Thursday, 28 July 2016

സ്കൂള്‍ പാര്‍ലമെന്റ്


പുത്തിലോട്ട് എ യു പി സ്കൂള്‍ ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് 
രൂപീകരിച്ചു.എം പി മാരുടെ 
സത്യ പ്രതിജ്ഞ,പ്രധാനമന്ത്രി,സ്പീക്കര്‍
തെരഞ്ഞെടുപ്പ്,നയപ്രഖ്യാപനം എന്നിവ നടന്നു.


മുന്‍ എം എല്‍ എ ശ്രീ കെ കുഞ്ഞിരാമന്‍ അവര്‍കള്‍ കുട്ടികള്‍ക്ക്
സഭാ നടപടികളെക്കുറിച്ച്  ക്ലാസ്സെടുത്തു.

Friday, 15 July 2016

തെരഞ്ഞെടുപ്പ്

സ്കൂള്‍ ഇന്ന് പോളിംങ് ബൂത്തിലേയ്ക്ക്

പുത്തിലോട്ട്:   2016-17 സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

ഇന്ന് നടക്കുന്നു.

 

    

 

 

               റിട്ടേണിംഗ് ആപ്പീസ്സര്‍ പോളിംങ് സാമഗ്രികള്‍ വിതരണം

ചെയ്യുന്നു.

Thursday, 14 July 2016

ഓര്‍മ്മകളിലൂടെ....





     ലോക പ്രശസ്ത ചിത്രകാരന്‍ ശ്രീ.കാനായി കുഞ്ഞിരാമന്‍ താന്‍ ആദ്യാക്ഷരം കുറിച്ച സ്കൂള്‍ മുറ്റത്ത്  സ്കൂള്‍ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കു വെക്കുന്നു......