Monday 28 December 2015

ഐ.സ്.എം

ഐ.എസ്.എം ടീം സ്ക്കൂള്‍ സന്ദര്‍ശിച്ചു

ഐ.എസ്.എം ടീം രണ്ടാമത്തെ സന്ദര്‍ശനവും നടത്തി .ഈ മാസം മൂന്നാം തീയതി നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ സന്ദര്‍ശനം. ആദ്യഘട്ടത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതില്‍ ടീം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മാതൃകയാക്കാവുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും, മികച്ച അധ്യയനവും പാഠാസൂത്രണവും മികവുകളാണെന്ന് വിലയിരുത്തലിന്റെ ഭാഗമായി അംഗങ്ങള്‍ പറഞ്ഞു.ടീമില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ച്ര്‍മാരായ ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു

Friday 18 December 2015

അനുതാപം പദ്ധതി

സഹജീവിക്കൊരു സഹായം അനുതാപം പദ്ധതി-ആദ്യ സഹായ വിതരണം

വിദ്യാലയത്തിലെ ഓരോ ക്ളാസിലും സ്ഥാപിച്ച പണപ്പെട്ടിയില്‍ ഓരോ കുട്ടിയും നിക്ഷേപിച്ച തുക സൊരുക്കുട്ടി ആദ്യസഹായം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ക്ക് സ്ക്കുള്‍ ലീഡര്‍ കൈമാറി.മട്ടലായിയിലെ അനാഥരായ ദീപു,ദിലീപ്, ദിലീഷ് എന്നീ കുട്ടികളുടെ സഹായനിധിയിലേക്കാണ് പ്രഥമ സാന്ത്വനം നല്‍കിയത്.അശരണുടെ വിഷമതയില്‍ കേവല സഹതാപ പ്രകടനത്തിനപ്പുറം അനുതാപത്തിലൂടെ
 അവരെ ആശ്വസിപ്പിക്കാന്‍ മുന്‍കൈ എടുക്കുക എന്നതാണ് ഞങ്ങളുടെ ഈ കൊച്ചു പദ്ധതിയുടെ പേരിന്റ പൊരുള്‍.സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തത് ഹെഡ്മിസ്ട്രിസ് ശ്രീമതി കെ.ബി.ലക്ഷ്മി ആയിരുന്നു.


പച്ചക്കറി കൃഷി

വിഷമയ പച്ചക്കറിക്ക് ബദലായി വിഷരഹിത ജൈവ പച്ചക്കറി കൃഷി



വിദ്യാലയത്തില്‍ നടന്നു വരുന്ന ഉച്ചക്കറി എന്ന് പേരിട്ട ജൈവപച്ചക്കറി കൃഷിയുടെ ഈ അധ്യയന വര്‍ഷത്തെ ഉദ്ഘാടന ചടങ്ങ് .









പിലിക്കോട് കൃഷിഭവന്‍ അനുവദിച്ച 50ഗ്രോ ബാഗ് കൃഷിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ട് നനച്ച് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പത്ത് വാര്‍ഡ് മെന്പര്‍ ശ്രീമതി.ടിടി.ഗീത നിര്‍വഹിച്ചു.ചടങ്ങില്‍പി.ടി.എ.പ്രസിഡന്റ് ശ്രീ.ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് ശ്രീമതി.കെ.ബി.ലക്ഷ്മി സ്വാഗതം ആശംസിച്ചു.


Tuesday 15 December 2015

ഐ.എസ്.എം

ഐ.എസ്.എം. മോണിറ്ററിംഗ് ടീം സ്കൂള്‍ സന്ദര്‍ശിച്ചു.
സ്കൂള്‍തല പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്ന ഐ.എസ്.എം ടീം സ്ക്കുള്‍ സന്ദര്‍ശിച്ചു.ഡിസംബര്‍ മാസത്തിലെ ഒന്നാമത്തെ വ്യാഴാഴ്ചയായ 3-12-2015നാണ് സന്ദര്‍ശനം നടത്തിയത്,ടീമില്‍ ഉപജില്ലാ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ചര്‍ ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു.എല്‍.പി, യു.പി ക്ളാസുകളിലെ ഭാഷ,അടിസ്ഥാനശാസ്ത്രം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നല്കി.സ്കൂളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് നടന്ന യോഗത്തില്‍ മികവുകളും പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.നല്ലരീതിയിലുള്ള പിന്തുണയാണ് ടീം നല്‍കിയത്.

Monday 19 October 2015

ശാസ്ത്രോല്‍സവം


ശാസ്ത്രമേള





ചെറുവത്തൂര്‍ഉപജില്ലശാസ്ത്ര,ഗണിതശാസ്ത്ര,പ്രവൃത്തി പരിചയമേളയില്‍ സ്ക്കുളിന് മികച്ച വിജയം. സബ്-ജില്ലാതലത്തില്‍ നടന്ന ശാസ്ത്രമേളയില്‍ യു.പി. വിഭാഗം സയന്‍സ് പ്രോജക്ട് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഭിരാമി .ടി.വി,സ്നേഹ .എം. 
പ്രവൃത്തിപരിചയമേളയില്‍ ചോക്ക് നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ അഭിജിത്ത്.ഇ



വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

Monday 12 October 2015

ഫ്രൂട്ട് സലാഡ്

ഒന്നാം ക്ലാസിലെ 'മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസില്‍ നടത്തിയ പ്രവര്‍ത്തനം ആപ്പിള്‍, പപ്പായ, മുന്തിരി, മാങ്ങ, സപ്പോട്ട,പേരയ്ക്ക തുടങ്ങി പതിനഞ്ചോളം പഴങ്ങള്‍ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പഴങ്ങള്‍ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?എന്ന ചോദ്യത്തിലൂടെ നിറം, മണം,രുചി, ആകൃതി, വലിപ്പം എന്നീ ഉത്തരങ്ങളിലെത്തിച്ചേരുകയും രുചി മണം ഇവ തിരിച്ചറിയാന്‍ ക്ലാസില്‍ വെച്ച് ഫ്രുട്ട്സലാഡ് ടീച്ചറുടെ സഹായത്തോടെ നിര്‍മ്മിക്കുകയും ചെയ്തു. ഫ്രുട്ട്സലാഡില്‍ നിന്നും ചെറുകഷണങ്ങള്‍ രുചിച്ച് പഴമേതന്ന് കണ്ടെത്താനും ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു.


ആരോഗ്യബോധവല്‍ക്കരണ ക്ലാസ്

മഴക്കാല രോഗങ്ങള്‍

സ്കൂളില്‍ ആരോഗ്യക്ലബ്ബിന്റെ നേത്യത്വത്തില്‍ ഓലാട്ട് ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍ മുരളി സാറിന്റെ നേത്യത്വത്തില്‍ മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും-ബോധവല്‍ക്കരണ ക്ലാസ് നടന്നു. ക്ലാസിനെ ആസ്പദമാക്കിയുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറുപടി പറഞ്ഞു. ചടങ്ങില്‍ പ്രധാനാധ്യാപിക അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ചിത്രടീച്ചര്‍ സ്വാഗത ഭാഷണവും ശൈലജടീച്ചര്‍ നന്ദി പറഞ്ഞു



Friday 2 October 2015

ഗാന്ധിജയന്തി

ഗാന്ധിജയന്തി

 വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.സ്കുള്‍ അസംബ്ളിയില്‍ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി




Friday 4 September 2015

ഹരിതം

ഹരിതം-ജൈവ പച്ചക്കറി കൃഷി                .        

 സ്കുള്‍തല ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി.വിത്ത് വിതരണോദ്ഘാടനചടങ്ങ് നടന്നുനപിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി. രമണി ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ വാര്‍ഡ് മെന്പര്‍ ശ്രീ .എം.വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ ജലേഷ് പദ്ധതി വിശദീകരിച്ചു.ചടങ്ങില്‍ കൃഷി അസിസ്റ്റ്ന്‍ഡ് ഹരീന്ദ്രന്‍, സ്കുള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.കെബി.ലക്ഷ്മി,വിനയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ശ്രീമതി.സി.ശൈലജ ചടങ്ങിന് നന്ദി രേഖപെടുത്തി.

Friday 21 August 2015

സ്നേഹത്തണല്‍...

സബ് ജില്ലാതലത്തില്‍ നടന്ന സ്നേഹത്തണല്‍ പ്രൊജക്ട് മല്‍സരത്തില്‍ പന്കെടുത്ത്  ഒന്നാംസ്ഥാനം നേടിയ അഭിരാമി.ടി.വിയും ക്വിസ്-മല്‍സരത്തില്‍ പന്കെടുത്ത അഞ്ചിത.പി.വിയെയും സ്കുള്‍ അസംബ്ളിയില്‍ അനുമോദിച്ചു


ഓണാഘോഷം

ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പൂക്കള മല്‍സരത്തില്‍ യുപി. വിഭാഗത്തില്‍ ഏഴാം ക്ളാസും ഒന്ന്,രണ്ട് ക്ളാസ് വിഭാഗത്തില്‍ ഒന്നാംക്ളാസും മൂന്ന്,നാല് ക്ളാസ് വിഭാഗത്തില്‍ നാലാം ക്ളാസും ഒന്നാം സ്ഥാനം നേടി. കുട്ടികള്‍ ഓണപ്പാ‌ട്ട് അവതരിപ്പിച്ചു.

പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിഭവ  സമൃദ്ധമായ ഓണസദ്യ നല്കി

ഓണാഘോഷം


Monday 17 August 2015

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സ്കൂളില്‍ ആഘോഷിച്ചു. സ്കുള്‍ഹെഡ്മിസ്ട്രസ് ലക്ഷ്മി ടീച്ചര്‍ പതാക ഉയര്‍ത്തി.വിവിധ ക്ളാസുകള്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം സ്കൂള്‍ അസംബ്ളിയില്‍ നടന്നു
സ്വാതന്ത്യദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങും സ്കുളിലെ പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ചടങ്ങിന് ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു പി.ടി.എ. പ്രസിഡന്റ് ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും എന്‍ഡോവമെന്‍ഡ് വിതരണവും പിലിക്കോട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെന്പര്‍ ശ്രി.എം.വി. കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.കഴിഞ്ഞ അധ്യയനവര്‍ഷത്തെ യു.എസ്.എസ് വിജയി അനുരാഗ്.കെ,ആല്‍വിന്‍ ക്രിസ്റ്റി ,എല്‍.എല്‍.എസ്. വിജയി .അനല്‍ ക്രിസ്റ്റി എന്നിവരെ അനുമോദിച്ചു



സംസ്കൃതം

സംസ്കൃതം-രാമായണോല്‍സവം


ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ വെച്ച് നടന്ന രാമായണോല്‍സവം പരിപാടിയില്‍ സ്കൂളിന് മികച്ച വിജയം നേടാന്‍കഴിഞ്ഞു.എല്‍.പി വിഭാഗത്തില്‍ രാമായണ കഥാകദന മല്‍സരത്തില്‍ രേവ.പി.എസ് ഒന്നാം സ്ഥാനം നേടി. രാമായണ ചിത്രീകരണില്‍ മല്‍സരിച്ച നിവേദ് രാജി ന് മൂന്നാംസ്ഥാനം ലഭിച്ചു

Tuesday 11 August 2015

അനുതാപം

അനുതാപം പദ്ധതി

അനുതാപം പദ്ധതിയ്ക്ക് തുടക്കമായി .കുട്ടികളില്‍ സഹജീവിസ്നേഹം വളര്‍ത്തിയെടുക്കയെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയ്ക്ക് പിന്നില്‍. ഓരോ ക്ളാസിനും നിക്ഷേപിക്കാനുള്ള പെട്ടി നല്‍കുകയും അതിന്റ ചുമതല ക്ളാസ് ലീഡര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു .പദ്ധതിയുടെ ഉദ്ഘാടനം ഒന്നാം ക്ളാസിലെ കുട്ടികള്‍ നടത്തി. പദ്ധതിയുടെവിശദീകരണം ലക്ഷ്മി ടീച്ചര്‍ നടത്തി .ഓരോ ആഴ്ചയിലും കുട്ടികള്‍ക്ക് കഴിയുന്ന രീതിയില്‍ പണം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി





വിജ്ഞാനോല്‍സവം

വിജ്ഞാനോല്‍സവം

 പിലിക്കോട് പഞ്ചായത്ത് തല വിജ്ഞാനോല്‍സവത്തില്‍ പന്കെടുത്ത്  മേഖല തലത്തിലേക്ക് യോഗ്യത നേടിയ അഭിരാമി.ടി.വിയെ സ്കൂള്‍ഹെഡ്മിസ്ട്സ് ലക്ഷ്മിടീച്ചര്‍ അഭിനന്ദിക്കുന്നു

Thursday 6 August 2015