R A R S, PILICODE "FARM SHOW" പുത്തിലോട്ട് AUPസ്കൂളിലെ അനുരാഗ്.കെ,ആല്‍വിന്‍ ക്രിസ്ററി ഉള്‍പ്പെടെ കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലെ 18 കുട്ടികര്‍ഷകര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടര്‍ ഉദ്ഘാടനം
തൃക്കരിപ്പൂര്‍ എം എല്‍ എ ഫണ്ടില്‍ നിന്നും പുത്തിലോട്ട് എ യു പി സ്കൂളിന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം എം എല്‍ എ ശ്രീ.കെ.കുഞ്ഞരാമന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി വി രാജന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.കെ ബി ലക്ഷ്മി സ്വാഗതം പറഞ്ഞു.സ്കൂള്‍ മാനേജര്‍ ശ്രീ.പി എന്‍ ശങ്കരന്‍ നമ്പൂതിരി ,പഞ്ചായത്ത് മെമ്പര്‍മാര്‍ ശ്രീ.എം വി കുഞ്ഞിക്കണ്ണന്‍,ശ്രീമതി.പി പി ലത എന്നിവര്‍ സംസാരിച്ചു.
സ്നേഹോപഹാരം നല്കി
സംസ്ഥാനതല പ്രവര്‍ത്തി പരിചയ മേളയില്‍ യു പി വിഭാഗം ചോക്ക് നിര്‍മ്മാണ മത്സരത്തില്‍ എ ഗ്രേഡ് നേടിയ ശ്രീരാജ് ടി വി,ജില്ലാ തല സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതം കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ അനുരാഗ് കെ എന്നിവര്‍ക്ക് എം എല്‍ എ ശ്രീ.കെ കുഞ്ഞിരാമന്‍ സ്നേഹോപഹാരം സമ്മാനിച്ചു.
പച്ചക്കറി വിളവെടുപ്പ്
പുത്തിലോട്ട് എ യു പി സ്കൂള്‍ കുട്ടികള്‍ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് കൃഷി ആപ്പീസര്‍ ശ്രീ.ജലേഷ് പി വി നിര്‍വ്വഹിച്ചു.