Wednesday, 20 January 2016

പഠന-ബോധന ഉപകരണങ്ങള്‍ വിതരണം ചെയ്തു

പുത്തിലോട്ട് എ.യു.പി.സ്കൂളിലേക്ക് വിവിധ പഠന-ബോധന ഉപകരണങ്ങള്‍ കൈമാറുന്ന ചടങ്ങ് 20-1-2016ന് ബുധനാഴ്ച രാവിലെ സ്കുള്‍ ഹാളില്‍ വെച്ച് നടന്നു. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസി:ജനറല്‍ മാനേജര്‍ പി.കെ.മുഹമ്മദ് സാജിദ്(മുന്‍ കേരള ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍) സ്ക്കുള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ബി.ലക്ഷ്മിക്ക് 25000രൂപയോളം വിലമതിക്കുന്ന വിവിധ ഉപകരണങ്ങള്‍ കൈമാറി.സ്ക്കൂള്‍ ലൈബ്രറിയിലേക്ക് അലമാര,റോസ്ട്രം,ആംപ്ലിഫയര്‍,പുസ്തകങ്ങള്‍ എന്നിവയാണ് സംഭാവന ചെയ്തതത്.