Monday, 1 June 2015

പ്രവേശനോത്സവം 2015                                                                                                              

                              പുത്തിലോട്ട് എയുപി സ്കൂളില്‍ പ്രവേശനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു.സ്കൂള്‍ പിടിഎ പ്രസിഡണ്ട് ശ്രീ.ടി വി രാജന്റെ അധ്യക്ഷതയില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ.എം വി കുഞ്ഞിക്കണ്ണന്‍ പ്രവേശനോത്സവത്തിന്റെ ഉദഘാടന കര്‍മ്മം നിര്‍വഹിച്ചു.
        കേരള ഗ്രാമീണ ബേങ്ക് കാലിക്കടവ് ശാഖ മാനേജര്‍ ശ്രീ.സി എം ഗോപാലകൃഷ്ണന്‍ പുതിയ കുട്ടികള്‍ക്ക് ബേങ്കിന്റെ വകയായി കുടകള്‍ സമ്മാനിച്ചു.
സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.കെ ബി ലക്ഷ്മി സ്വാഗത ഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.പി പി ലത,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി.സോഫിയ എന്നിവര്‍ സംസാരിച്ചു.ശ്രീ.വിനയന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കുമാരി.പി പി പ്രസന്ന പുത്തിലോട്ട് യുവശക്തി ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബിന്റെ വകയായി കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് സമ്മാനിച്ചു.





2 comments:

  1. അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍

    ReplyDelete
  2. പരിസ്ഥിതി ദിന പോസ്റ്റിങ്ങും ,മികച്ച ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ പോസ്റ്റിങ്ങും വിട്ടുപോകല്ലേ......

    ReplyDelete