Saturday, 27 August 2016
Friday, 26 August 2016
സംസ്കൃതം രാമായണം കഥാകഥനം ചെറുവത്തൂര്‍സബ് ജില്ല തല മത്സരത്തില്‍ രണ്ടാം സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേവ പി എസ് നേടി.
സംസ്കൃതം രാമായണം ക്വിസ് ചെറുവത്തൂര്‍സബ് ജില്ല തല മത്സരത്തില്‍ രണ്ടാം
സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ രേവ പി എസ് ,അനവധ്യ എം എന്നിവര്‍ക്ക്.
സംസ്കൃതം രാമായണം ക്വിസ് ജില്ല തല മത്സരത്തില്‍ രണ്ടാം
സ്ഥാനം പുത്തിലോട്ട് എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ രേവ പി എസ് ,അനവധ്യ എം എന്നിവര്‍ക്ക്.
Thursday, 18 August 2016
Thursday, 28 July 2016
Friday, 15 July 2016
Thursday, 14 July 2016
Tuesday, 12 July 2016
Wednesday, 29 June 2016
Saturday, 18 June 2016
Thursday, 16 June 2016
സ്മൃതി വനം
പിലിക്കോട് ഗ്രാമ പഞ്ചായത്ത് "സ്മൃതി വനം "പദ്ധതിയുടെ ഭാഗമായി വിദ്യാലയ മുറ്റത്ത് തൈ നട്ടുകൊണ്ട് പത്താം വാര്‍ഡ് മെമ്പര്‍ ശ്രീമതി ടി ടി ഗീത ഉദ്ഘാടനം ചെയ്യുന്നു.
കൃഷിവകുപ്പ് നല്‍കുന്ന മരത്തൈ "തണലിനായൊരു മരം" പദ്ധതിയില്‍ കുട്ടികള്‍ക്കുള്ള മരത്തൈ വാര്‍ഡ് മെമ്പര്‍ ഒന്നാം തരത്തിലെ കുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
Monday, 6 June 2016
സ്കൂള്‍ പ്രവേശനോത്സവം
ആശ്വാസത്തോടെ,അഭിമാനത്തോടെ,ആഹ്ളാദപൂര്‍വം പുതുവര്‍ഷത്തിലേക്ക്
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒന്നാം തരത്തില്‍ പ്രവേശിച്ച കുട്ടികളുടെ എണ്ണക്കുറവ് ഏല്പിച്ചമങ്ങലിന് ആശ്വാസമായി 11 പേര്‍ ഈ വര്‍ഷം നവാഗതരായതിന്റെ ആശ്വാസത്തോടെയായി ജൂണ്‍ 1 ന്റെ ദിനം.പൂത്തനുടുപ്പും വര്‍ണ്ണഭംഗിയുള്ള തൊപ്പിയും,ബലൂണുകളും,റിബ്ബണുകളും അണിഞ്ഞ് ഒരുങ്ങി നിന്ന പുതുക്കക്കാരെ വരവേല്‍ക്കാനായി തലേന്നാള്‍ തന്നെ വിദ്യാലയം തയ്യാറെടുത്തിരുന്നു.മുതിര്‍ന്ന കുട്ടികളുടെ അകമ്പടിയോടെ മുന്നില്‍ നടന്ന പുതിയ കുട്ടികള്‍ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ലഡുവും സ്വാഗതഗാനവുമായി മറ്റുള്ളവര്‍ ഗെയിറ്റിനരികെ നിരന്നു.
പൊതുയോഗത്തില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ ബി ലക്ഷ്മി സ്വാഗതമോതി.പി ടി എ പ്രസിഡണ്ട് ശ്രീ ടി വി രാജന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ടി ടി ഗീത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പുതുതായി പ്രവേശിച്ചവര്‍ ഓരോരുത്തരായി അക്ഷരത്തിരി തെളിയിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ടി പി രാഘവന്‍ ആശംസ നേര്‍ന്നു.പി ടി എ വക ഉപകരണങ്ങള്‍ വിതരണം ചെയ്തു.യുവശക്തി ക്ളബ്ബ് പ്രവര്‍ത്തകര്‍ ബേഗും കിറ്റും നല്കി. എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് നേടിയ കുട്ടിക്ക് ഉപഹാരം നല്കി .ശ്രീമതി കെ എന്‍ ചിത്ര കൃതജ്ഞത രേഖപ്പെടുത്തി.വിഭവസമൃദ്ധമായ സദ്യയോടെ പ്രവേശനോത്സവം സമാപിച്ചു
ഇനി മികവിലേക്കുള്ള വഴിയിലൂടെ നൂതന അധ്യയനവര്‍ഷ പ്രവര്‍ത്തനങ്ങളിലേക്ക്.........
Wednesday, 10 February 2016
Monday, 1 February 2016
Wednesday, 20 January 2016
പഠന-ബോധന ഉപകരണങ്ങള്‍ വിതരണം ചെയ്തു
പുത്തിലോട്ട് എ.യു.പി.സ്കൂളിലേക്ക് വിവിധ പഠന-ബോധന ഉപകരണങ്ങള്‍ കൈമാറുന്ന ചടങ്ങ് 20-1-2016ന് ബുധനാഴ്ച രാവിലെ സ്കുള്‍ ഹാളില്‍ വെച്ച് നടന്നു. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസി:ജനറല്‍ മാനേജര്‍ പി.കെ.മുഹമ്മദ് സാജിദ്(മുന്‍ കേരള ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍) സ്ക്കുള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ബി.ലക്ഷ്മിക്ക് 25000രൂപയോളം വിലമതിക്കുന്ന വിവിധ ഉപകരണങ്ങള്‍ കൈമാറി.സ്ക്കൂള്‍ ലൈബ്രറിയിലേക്ക് അലമാര,റോസ്ട്രം,ആംപ്ലിഫയര്‍,പുസ്തകങ്ങള്‍ എന്നിവയാണ് സംഭാവന ചെയ്തതത്.
Subscribe to:
Posts (Atom)