കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒന്നാം തരത്തില്‍ പ്രവേശിച്ച കുട്ടികളുടെ എണ്ണക്കുറവ് ഏല്പിച്ചമങ്ങലിന് ആശ്വാസമായി 11 പേര്‍ ഈ വര്‍ഷം നവാഗതരായതിന്റെ ആശ്വാസത്തോടെയായി
ജൂണ്‍ 1 ന്റെ ദിനം.പൂത്തനുടുപ്പും വര്‍ണ്ണഭംഗിയുള്ള
തൊപ്പിയും,ബലൂണുകളും,റിബ്ബണുകളും അണിഞ്ഞ് ഒരുങ്ങി നിന്ന പുതുക്കക്കാരെ
വരവേല്‍ക്കാനായി തലേന്നാള്‍ തന്നെ വിദ്യാലയം
തയ്യാറെടുത്തിരുന്നു.മുതിര്‍ന്ന കുട്ടികളുടെ അകമ്പടിയോടെ മുന്നില്‍ നടന്ന
പുതിയ കുട്ടികള്‍ വിദ്യാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അവര്‍ക്ക്
ലഡുവും സ്വാഗതഗാനവുമായി മറ്റുള്ളവര്‍ ഗെയിറ്റിനരികെ നിരന്നു.
പൊതുയോഗത്തില്‍
സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ ബി ലക്ഷ്മി സ്വാഗതമോതി.പി ടി എ
പ്രസിഡണ്ട് ശ്രീ ടി വി രാജന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം
ശ്രീമതി ടി ടി ഗീത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന്
പുതുതായി പ്രവേശിച്ചവര്‍ ഓരോരുത്തരായി അക്ഷരത്തിരി
തെളിയിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ടി പി രാഘവന്‍ ആശംസ നേര്‍ന്നു.പി
ടി എ വക ഉപകരണങ്ങള്‍ വിതരണം ചെയ്തു.യുവശക്തി ക്ളബ്ബ് പ്രവര്‍ത്തകര്‍ ബേഗും
കിറ്റും നല്കി. എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് നേടിയ കുട്ടിക്ക് ഉപഹാരം
നല്കി .ശ്രീമതി കെ എന്‍ ചിത്ര കൃതജ്ഞത രേഖപ്പെടുത്തി.വിഭവസമൃദ്ധമായ
സദ്യയോടെ പ്രവേശനോത്സവം സമാപിച്ചു
ഇനി മികവിലേക്കുള്ള വഴിയിലൂടെ നൂതന അധ്യയനവര്‍ഷ പ്രവര്‍ത്തനങ്ങളിലേക്ക്.........
No comments:
Post a Comment