Sunday, 17 August 2014

പ്രവേശനോത്സവം

                     സ്കൂള്‍ പ്രവേശനോത്സവം 2014-15    
ക്ലിക്ക്
 
പുത്തിലേട്ട് ഏയുപി സ്കൂള്‍ പ്രവേശനോത്സവം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുമാരി പി.പി.പ്രസന്ന ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ ഇ.കൃഷ്ണന്‍ അദ്ധ്യക്ഷനായുള്ള യോഗത്തില്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി കെ.ബി.ലക്ഷ്മി എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ എം.വി.കുഞ്ഞിക്കണ്ണന്‍ ,ശ്രീമതി പി.പി.ലത എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.



സ്കൂളില്‍ ഈ വര്‍ഷം പുതുതായി ചേര്‍ന്ന കുട്ടികള്‍ റാലിയായി സ്കൂളിലേക്ക് പ്രവേശിച്ചു. ഇവരെ മറ്റു കുട്ടികള്‍ താലപ്പൊലിയോടെയും, അവര്‍ക്കായി ഒരുക്കിയ മത്സരക്കളികളോടേയും സ്വീകരിച്ചു.മധുര പലഹാരങ്ങള്‍ നല്കി ക്ലാസ്സിലേക്ക് ആനയിച്ചു.
സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുത്തിലോട്ട് യുവശക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠന കിറ്റ് സമ്മാനിച്ചു.


No comments:

Post a Comment