Monday, 28 December 2015

ഐ.സ്.എം

ഐ.എസ്.എം ടീം സ്ക്കൂള്‍ സന്ദര്‍ശിച്ചു

ഐ.എസ്.എം ടീം രണ്ടാമത്തെ സന്ദര്‍ശനവും നടത്തി .ഈ മാസം മൂന്നാം തീയതി നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ സന്ദര്‍ശനം. ആദ്യഘട്ടത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതില്‍ ടീം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മാതൃകയാക്കാവുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും, മികച്ച അധ്യയനവും പാഠാസൂത്രണവും മികവുകളാണെന്ന് വിലയിരുത്തലിന്റെ ഭാഗമായി അംഗങ്ങള്‍ പറഞ്ഞു.ടീമില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ച്ര്‍മാരായ ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു

Friday, 18 December 2015

അനുതാപം പദ്ധതി

സഹജീവിക്കൊരു സഹായം അനുതാപം പദ്ധതി-ആദ്യ സഹായ വിതരണം

വിദ്യാലയത്തിലെ ഓരോ ക്ളാസിലും സ്ഥാപിച്ച പണപ്പെട്ടിയില്‍ ഓരോ കുട്ടിയും നിക്ഷേപിച്ച തുക സൊരുക്കുട്ടി ആദ്യസഹായം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ക്ക് സ്ക്കുള്‍ ലീഡര്‍ കൈമാറി.മട്ടലായിയിലെ അനാഥരായ ദീപു,ദിലീപ്, ദിലീഷ് എന്നീ കുട്ടികളുടെ സഹായനിധിയിലേക്കാണ് പ്രഥമ സാന്ത്വനം നല്‍കിയത്.അശരണുടെ വിഷമതയില്‍ കേവല സഹതാപ പ്രകടനത്തിനപ്പുറം അനുതാപത്തിലൂടെ
 അവരെ ആശ്വസിപ്പിക്കാന്‍ മുന്‍കൈ എടുക്കുക എന്നതാണ് ഞങ്ങളുടെ ഈ കൊച്ചു പദ്ധതിയുടെ പേരിന്റ പൊരുള്‍.സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തത് ഹെഡ്മിസ്ട്രിസ് ശ്രീമതി കെ.ബി.ലക്ഷ്മി ആയിരുന്നു.


പച്ചക്കറി കൃഷി

വിഷമയ പച്ചക്കറിക്ക് ബദലായി വിഷരഹിത ജൈവ പച്ചക്കറി കൃഷി



വിദ്യാലയത്തില്‍ നടന്നു വരുന്ന ഉച്ചക്കറി എന്ന് പേരിട്ട ജൈവപച്ചക്കറി കൃഷിയുടെ ഈ അധ്യയന വര്‍ഷത്തെ ഉദ്ഘാടന ചടങ്ങ് .









പിലിക്കോട് കൃഷിഭവന്‍ അനുവദിച്ച 50ഗ്രോ ബാഗ് കൃഷിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ട് നനച്ച് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പത്ത് വാര്‍ഡ് മെന്പര്‍ ശ്രീമതി.ടിടി.ഗീത നിര്‍വഹിച്ചു.ചടങ്ങില്‍പി.ടി.എ.പ്രസിഡന്റ് ശ്രീ.ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് ശ്രീമതി.കെ.ബി.ലക്ഷ്മി സ്വാഗതം ആശംസിച്ചു.


Tuesday, 15 December 2015

ഐ.എസ്.എം

ഐ.എസ്.എം. മോണിറ്ററിംഗ് ടീം സ്കൂള്‍ സന്ദര്‍ശിച്ചു.
സ്കൂള്‍തല പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്ന ഐ.എസ്.എം ടീം സ്ക്കുള്‍ സന്ദര്‍ശിച്ചു.ഡിസംബര്‍ മാസത്തിലെ ഒന്നാമത്തെ വ്യാഴാഴ്ചയായ 3-12-2015നാണ് സന്ദര്‍ശനം നടത്തിയത്,ടീമില്‍ ഉപജില്ലാ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ചര്‍ ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു.എല്‍.പി, യു.പി ക്ളാസുകളിലെ ഭാഷ,അടിസ്ഥാനശാസ്ത്രം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നല്കി.സ്കൂളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് നടന്ന യോഗത്തില്‍ മികവുകളും പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.നല്ലരീതിയിലുള്ള പിന്തുണയാണ് ടീം നല്‍കിയത്.