സഹജീവിക്കൊരു സഹായം അനുതാപം പദ്ധതി-ആദ്യ സഹായ വിതരണം
വിദ്യാലയത്തിലെ ഓരോ ക്ളാസിലും സ്ഥാപിച്ച പണപ്പെട്ടിയില്‍ ഓരോ കുട്ടിയും നിക്ഷേപിച്ച തുക സൊരുക്കുട്ടി ആദ്യസഹായം പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.വി.ശ്രീധരന്‍ മാസ്റ്റര്‍ക്ക് സ്ക്കുള്‍ ലീഡര്‍ കൈമാറി.മട്ടലായിയിലെ അനാഥരായ ദീപു,ദിലീപ്, ദിലീഷ് എന്നീ കുട്ടികളുടെ സഹായനിധിയിലേക്കാണ് പ്രഥമ സാന്ത്വനം നല്‍കിയത്.അശരണുടെ വിഷമതയില്‍ കേവല സഹതാപ പ്രകടനത്തിനപ്പുറം അനുതാപത്തിലൂടെ
അവരെ ആശ്വസിപ്പിക്കാന്‍ മുന്‍കൈ എടുക്കുക എന്നതാണ് ഞങ്ങളുടെ ഈ കൊച്ചു പദ്ധതിയുടെ പേരിന്റ പൊരുള്‍.സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തത് ഹെഡ്മിസ്ട്രിസ് ശ്രീമതി കെ.ബി.ലക്ഷ്മി ആയിരുന്നു.
No comments:
Post a Comment