ഐ.എസ്.എം. മോണിറ്ററിംഗ് ടീം സ്കൂള്‍ സന്ദര്‍ശിച്ചു.
സ്കൂള്‍തല പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്ന ഐ.എസ്.എം ടീം സ്ക്കുള്‍ സന്ദര്‍ശിച്ചു.ഡിസംബര്‍ മാസത്തിലെ ഒന്നാമത്തെ വ്യാഴാഴ്ചയായ 3-12-2015നാണ് സന്ദര്‍ശനം നടത്തിയത്,ടീമില്‍ ഉപജില്ലാ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ചര്‍ ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു.എല്‍.പി, യു.പി ക്ളാസുകളിലെ ഭാഷ,അടിസ്ഥാനശാസ്ത്രം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നല്കി.സ്കൂളിലെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന് നടന്ന യോഗത്തില്‍ മികവുകളും പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.നല്ലരീതിയിലുള്ള പിന്തുണയാണ് ടീം നല്‍കിയത്.
No comments:
Post a Comment