Saturday, 6 December 2014

സ്കൂള്‍ വിശേഷങ്ങള്‍

                                       സാക്ഷരം 2014
സാഹിത്യസഭയും പ്രഖ്യാപനവും
51 ദിവസമായി  വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നടന്നു വന്ന സാക്ഷരം പദ്ധതിയുടെ പ്രഖ്യാപനവും സാഹിത്യസഭയും 5-12-2014നു വെള്ളിയാഴ്ച സ്കൂള്‍അങ്കണത്തില്‍ നടന്നു. 
  
 പദ്ധതിയില്‍പ്പെട്ട കുട്ടികള്‍ 
അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഹൃദ്യമായി.പ്രസംഗം(എന്റെ ഗ്രാമം),നാടന്‍പാട്ട്,സ്ക്കിറ്റ് എന്നിവ ഉണ്ടായിരുന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സനും വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുമായ കുമാരി.പി.പി.പ്രസന്ന സാക്ഷരം പ്രഖ്യാപനം നടത്തി.പി ടി എ പ്രസിഡണ്ട് ശ്രീ.ടി.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.കെ.ബി.ലക്ഷ്മി സ്വാഗതം ആശംസിച്ചു.













  നന്നായി വളരാന്‍
 

ഒന്നാം ക്ലാസ്സിലെ നന്നായി വളരാന്‍ എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ നടത്തിയ ഒരു പ്രവര്‍ത്തനം.
 പലഹാരങ്ങളുടെവൈവിധ്യം,ആവശ്യകത,നിര്‍മ്മാണരീതി,ചേരുവകള്‍ തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പ്രവര്‍ത്തനം സഹായകമായി.      










 CLICK HERE                     

Tuesday, 2 December 2014

മേളകള്‍...ഉത്സവങ്ങള്‍

ചെറുവത്തൂര്‍ ഉപജില്ലാ സംസ്കൃതോത്സവത്തില്‍ 71 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി പുത്തിലോട്ട് എ യു പി സ്കൂള്‍.


സംസ്കൃതം കഥാരചന,പ്രശ്നോത്തരി എന്നിവയില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അര്‍ത നേടി അനുരാഗ് .കെ.


കഥാരചന(ജനറല്‍)ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അര്‍ഹത നേടി ആല്‍വിന്‍ ക്രിസ്റ്റി.

Friday, 14 November 2014

ആഘോഷങ്ങള്‍



ശ്രീരാജ് ടി.വി.(പുത്തിലോട്ട് എ യു പി സ്കൂള്‍) സംസ്ഥാനതല പ്രവൃത്തി പരിചയ മേളയില്‍ ചോക്ക് നിര്‍മ്മാണത്തിന് എ ഗ്രേഡ് നേടി.

ചെറുവത്തൂര്‍ ഉപജില്ല പ്രവൃത്തി പരിചയ മേളയില്‍ ചോക്ക് നിര്‍മ്മാണത്തിന് ശ്രീരാജ് ടി.വി .യ്ക്ക് രണ്ടാം സ്ഥാനം.
ശിശുദിനം 2014
2014 നവമ്പര്‍ 14 ചാച്ചാജിയുടെ ജന്മദിനം.ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുത്തിലോട്ട് എ യു പി സ്കൂളില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

 




 പി ടി എ ജനറല്‍ബോഡി
ശിശുദിനത്തോടനുബന്ധിച്ച്  പ്രത്യേക  പി ടി എ ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ത്തു.


ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് 


















ചെറുവത്തൂര്‍ ഉപജില്ലാതല ശാസ്ത്ര മേളയില്‍ പുത്തിലോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി .











Sunday, 17 August 2014

പാര്‍ലമെന്റ്

  സ്കൂള്‍ പാര്‍ലമെന്റ്
                                    


പുത്തിലോട്ട് സ്കൂള്‍ പാര്‍ലമെന്റിന്റെ
ഒന്നു മുതല്‍ ഏഴു വരെ നിയോജക മണ്ഡലത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തു.
 ( CLICK)

ലൈബ്രറി

ജൂണ്‍.19. വായനാദിനം

 CLICK

സ്കൂള്‍ ക്ലബ്ബുകള്‍

പരിസ്ഥിതിക്ലബ്
ലോക പരിസ്ഥിതി ദിനം


തണല്‍മാവ്

                                              നാളത്തെ തണലായ് തീരാന്‍
                                                   നാളത്തെ ഫലമായ് തീരാന്‍
                                                   അങ്കണ      തൈമാവായ്
                                                   വളരട്ടെന്‍ പൊന്നോമനകള്‍.          
 ( ഞെക്കുക)

പ്രവേശനോത്സവം

                     സ്കൂള്‍ പ്രവേശനോത്സവം 2014-15    
ക്ലിക്ക്