ഐ.എസ്.എം ടീം സ്ക്കൂള്‍ സന്ദര്‍ശിച്ചു
ഐ.എസ്.എം ടീം രണ്ടാമത്തെ സന്ദര്‍ശനവും നടത്തി .ഈ മാസം മൂന്നാം തീയതി നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്തെ സന്ദര്‍ശനം. ആദ്യഘട്ടത്തിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയതില്‍ ടീം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. മാതൃകയാക്കാവുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും, മികച്ച അധ്യയനവും പാഠാസൂത്രണവും മികവുകളാണെന്ന് വിലയിരുത്തലിന്റെ ഭാഗമായി അംഗങ്ങള്‍ പറഞ്ഞു.ടീമില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീ.പ്രകാശ്കുമാര്‍,ഡയറ്റ് ലക്ച്ര്‍മാരായ ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ശ്രീ.വിനോദ് മാസ്റ്റര്‍ എന്നിവരുണ്ടായിരുന്നു









































